Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുപ്പായം മാറുംപോലെ...

കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീഗ്​ -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മലപ്പുറം: കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്​ലിം ലീഗെന്നും ഇക്കാര്യത്തിൽ മുന്നണിക്കും പാർട്ടിക്കും അവ്യക്തതയില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാർട്ടി ഫണ്ട്​ പിരിവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത്​ വിളിച്ചുചേർത്ത സംസ്ഥാന ​ഭാരവാഹികളുടെ യോഗത്തിന്​ മുന്നോടിയായി മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ച കൺവീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവന വലിയ ചർച്ചകൾക്ക്​ വഴിവെച്ച സാഹചര്യത്തിലാണ്​ വിശദീകരണം. ഇതുസംബന്ധിച്ച്​ പാർട്ടി നേതൃത്വം വ്യക്തമായ മറുപടി നൽകിയില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ്​ ലീഗ്​ നേതൃത്വം വ്യക്തത വരുത്തിയത്​. എൽ.ഡി.എഫ്​ സഖ്യം ചിന്തയിൽ പോലുമില്ലെന്നു ഇ.ടി. മുഹമ്മദ് ബഷീർ കൂട്ടി​ച്ചേർത്തു. ലീഗിനെ ക്ഷണിച്ചത്​ എൽ.ഡി.എഫ്​ കാപട്യത്തിന്​ തെളിവാണ്​. ന്യൂനപക്ഷ രക്ഷകരായി കപടവേഷം ധരിക്കുകയാണ്​ അവർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫിനെ ശക്തിപ്പെടുത്തലാണ് ലീഗ് ലക്ഷ്യമെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story