Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:34 AM IST Updated On
date_range 24 April 2022 5:34 AM ISTനമ്പോർക്കാവ് പൂരം ഒന്നിന്; വേല നാളെ മുതൽ
text_fieldsbookmark_border
കാഞ്ഞാണി: വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിലെ മേടഭരണി വേല ആഘോഷം തിങ്കളാഴ്ച തോൽപാവക്കൂത്തോടെ തുടങ്ങുമെന്ന് ദേവസ്വം പ്രസിഡന്‍റ് രാമചന്ദ്രൻ കറുത്തേത്തിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് ഒന്നിനാണ് വേല എഴുന്നള്ളിപ്പ്. തിങ്കളാഴ്ച വൈകീട്ട് ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറും. കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം രാമചന്ദ്ര പുലവർ നിർവഹിക്കും. 26ന് വൈകീട്ട് നൃത്തനൃത്യങ്ങൾ, 27ന് ബ്രാഹ്മണി പാട്ട്, നൃത്താഞ്ജലി, 28ന് സംഗീത പരിപാടി, 29ന് സംഗീത-നൃത്ത സന്ധ്യ, 30ന് പനമണ്ണ ശശിയും മട്ടന്നൂർ ശ്രീകാന്തും നയിക്കുന്ന ഇരട്ട തായമ്പക എന്നിവയുണ്ട്. മേയ് ഒന്നിന് മേടഭരണി ഉത്സവ ദിനത്തിൽ രാവിലെ അമ്പലപ്പുഴ വിജയകുമാറിന്‍റെ സോപാന സംഗീതം, തൃശൂർ രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനം, ഒന്നിന് ചോറ്റാനിക്കര വിജയനും സംഘവും നയിക്കുന്ന പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് നടക്കും. പുതുപ്പുള്ളി കേശവൻ തിടമ്പേറ്റും. നാലിന് നടക്കുന്ന മേളത്തിന് പെരുവനം സതീശൻ മാരാർ പ്രമാണിത്വം വഹിക്കും. തുടർന്ന് വർണമഴ, ഏഴിന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്‍റെ നാടൻപാട്ട്, ഇരട്ടതായമ്പക, മേയ് രണ്ടിന് പുലർച്ച ഒന്നിന് വൈക്കം ചന്ദ്രൻമാരാരുടെ പഞ്ചവാദ്യത്തോടെ രാത്രി പൂരം എഴുന്നള്ളിപ്പ്, നാലിന് നടക്കുന്ന മേളത്തിന് ചൊവ്വല്ലൂർ മോഹനൻ പ്രമാണിത്വം വഹിക്കും. കാർത്തിക വേല-കാളകളി, പറയൻതുള്ളൽ, മുടിയാട്ടം, പൂതംകളി തുടങ്ങിയ അനുഷ്ഠാന കലകളോടെ വിവിധ ദേശങ്ങളിലെ വേലവരവ്, പാലത്തറ മേളം, നാലിന് കാവുതീണ്ടലോടെ വേല സമാപിക്കും. സെക്രട്ടറി പറളിയിൽ കൃഷ്ണൻകുട്ടി നായർ, ഗോപി അറയ്ക്കൽ, ഊരാളൻ കൃഷ്ണകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story