Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:50 AM IST Updated On
date_range 23 April 2022 5:50 AM ISTസിഗ്നൽ നൽകാതെ ബൈക്ക് യാത്രികൻ കടന്നു: സഡൻ ബ്രേക്കിട്ട ലോറിക്കു പിന്നിൽ കാറുകളുടെ 'കൂട്ടയിടി'
text_fieldsbookmark_border
ചെറുതുരുത്തി: സിഗ്നൽ നൽകാതെ മറികടന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ സഡൻ ബ്രേക്കിട്ട ലോറിക്കു പിന്നിൽ കാറുകളിടിച്ച് അപകടം. കാർ യാത്രികർക്ക് നിസ്സാര പരിക്കേറ്റു. രാത്രി 9.30ഓടെയാണ് സംഭവം. ചെറുതുരുത്തി ഗവ. ഹൈസ്കൂളിനു സമീപമുള്ള റോഡിലേക്ക് ബൈക്ക് യാത്രക്കാരൻ സിഗ്നൽ നൽകാതെ വണ്ടി എടുത്തതോടെയാണ് അപകടമുണ്ടായത്. തൊട്ടുപിന്നിലുണ്ടായിരുന്ന ചരക്കുലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നിലെ കാർ ലോറിക്ക് പിന്നിലിടിച്ചു. കാറിന് പിന്നിലായി വന്നിരുന്ന കാറുകളും നിരനിരയായി അപകടത്തിൽപെട്ടു. ഷൊർണൂരിൽനിന്ന് തൃശൂരിലേക്ക് വരുകയായിരുന്ന മൂന്നു കാറുകളാണ് അപകടത്തിൽപെട്ടത്. മൂന്നു കാറുകളുടെയും മുൻഭാഗം തകരുകയും കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് തൃശൂർ-ഷൊർണൂർ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story