Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:48 AM IST Updated On
date_range 22 April 2022 5:48 AM ISTലീഗിനോടുള്ള സി.പി.എം സമീപനം വ്യക്തം-വിജയരാഘവൻ
text_fieldsbookmark_border
തിരുവനന്തപുരം: മുസ്ലിം ലീഗിനോടുള്ള സി.പി.എം സമീപനം സുവ്യക്തവും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണെന്ന് സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ. ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗിനോടുള്ള നിലപാട് പറയാൻ കൂട്ടാക്കാതിരുന്ന വിജയരാഘവൻ മുസ്ലിം ലീഗിനോടുള്ള സി.പി.എം നിലപാട് എല്ലാകാലത്തും വ്യക്തമാണെന്ന് പറഞ്ഞു. ഇ.പി. ജയരാജന്റെ പ്രസ്താവന കേട്ടിട്ടില്ല. പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിക്കാനുള്ള സി.പി.എം സംസ്ഥാന സമിതി തീരുമാനം ഐകകണ്ഠ്യേനയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story