Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:48 AM IST Updated On
date_range 22 April 2022 5:48 AM ISTപ്ലാസ്റ്റിക് നിർമാർജന യജ്ഞം: ബോധവത്കരണ ശിൽപശാല നടത്തി
text_fieldsbookmark_border
പൂക്കോട്ടുംപാടം: പ്ലാസ്റ്റിക് നിർമാർജ യജ്ഞത്തിന്‍റെ ഭാഗമായി അമരമ്പലത്ത് ബോധവത്കരണ ശിൽപശാല നടത്തി. പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാനും വീട്ടിലെ പ്ലാസ്റ്റിക് സൂക്ഷിച്ച് ഹരിത കർമസേനക്ക് കൈമാറാനും കുടുംബിനികളെ പ്രാപ്തമാക്കാനുമാണ് വാർഡുകൾ തോറും ശിൽപശാലകൾ നടത്തുന്നത്. പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ നേതൃ ചുമതല വഹിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. കവളമുക്കട്ട ഗവ. എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. അനീഷ് അധ്യക്ഷത വഹിച്ചു. മാലിന്യ നിർമാർജന യജ്ഞത്തിന് നേതൃത്വം നൽകുന്ന ഗ്രീൻ വേംസ് കമ്പനി കോഓഡിനേറ്റർ അഭിജിത്ത് ക്ലാസെടുത്തു. വാർഡ് അംഗം കെ.ടി. രാജശ്രീ, പി.എ. മുഹമ്മദ് കുഞ്ഞു മാസ്റ്റർ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story