Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമരമ്പലത്ത് ഗ്രാമീണ...

അമരമ്പലത്ത് ഗ്രാമീണ റോഡുകളുടെ നിർമാണത്തിന്​ തുടക്കം

text_fields
bookmark_border
അമരമ്പലത്ത്  ഗ്രാമീണ റോഡുകളുടെ നിർമാണത്തിന്​ തുടക്കം
cancel
അമരമ്പലത്ത് ഗ്രാമീണ റോഡുകളുടെ നിർമാണത്തിന്​ തുടക്കം 42 ലക്ഷം രൂപ വിനിയോഗിച്ച് 17 റോഡുകളാണ് നിർമിക്കുന്നത് പൂക്കോട്ടുംപാടം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അമരമ്പലം ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ റോഡുകളുടെ പ്രവൃത്തികൾക്ക് തുടക്കമായി. 42 ലക്ഷം രൂപ വിനിയോഗിച്ച് 17 റോഡുകളാണ് നിർമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെയാണ് റോഡിന്‍റെ കോൺക്രീറ്റിങ്​ ഉൾപ്പെടെ നടത്തുന്നത്. വ്യാഴാഴ്ച തരിശ് ഭജനമഠം റോഡ്, പുതിയകളം പരദേവത കാവ് റോഡ് എന്നിവയുടെ കോൺക്രീറ്റ് പ്രവൃത്തി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് അനിത രാജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൽ ഹമീദ് ലബ്ബ, കെ. അനീഷ്, പഞ്ചായത്ത് അംഗം സി. സത്യൻ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോppm1 അമരമ്പലത്ത് ഗ്രാമീണ റോഡുകളുടെ പ്രവൃത്തി ഉദ്​ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story