Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിൽവർ ലൈൻ: സർക്കാർ...

സിൽവർ ലൈൻ: സർക്കാർ ഉത്തരവിന്​ വിരുദ്ധമായി ഉദ്യോഗസ്ഥർക്ക്​ ശമ്പളം നൽകുന്നത് റവന്യൂ വകുപ്പ്

text_fields
bookmark_border
ഇനാം റഹ്മാൻ മലപ്പുറം: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ​ നിയോഗിക്കപ്പെട്ട 11 തഹസിൽദാർമാർക്കും സ്​പെഷൽ ഡെപ്യൂട്ടി കലക്ടർക്കും സർക്കാർ ഉത്തരവിന്​ വിരുദ്ധമാ​യി റവന്യൂ വകുപ്പ്​ ശമ്പളം നൽകുന്നതായി രേഖകൾ. 2022 ജനുവരിയിലെ കണക്കനുസരിച്ച്​ 13.49 കോടി രൂപയാണ്​ ഇതിനകം ഉദ്യോഗസ്ഥർക്ക്​ ശമ്പളമായി റവന്യൂ വകുപ്പ്​ നൽകിയത്​. 18.08.2021ന്​ പുറപ്പെടുവിച്ച ഉത്തരവിൽ ഇവരുടെ ശമ്പളം സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടിൽനിന്ന്​ കെ-റെയിലാണ്​ നൽകുകയെന്നും പദ്ധതിക്ക്​ കേന്ദ്ര സർക്കാറിന്‍റെയും റെയിൽവേയുടെയും അനുമതി കിട്ടിയ​ ശേഷമേ ഇത്​ വിതരണം ചെയ്യാൻ പാടുള്ളൂ എന്നുമാണ്​ വ്യക്തമാക്കിയത്​. അഡീഷനൽ ചീഫ്​ സെക്രട്ടറി ജ്യോതിലാലാണ്​ ഉത്തരവിറക്കിയത്​. എന്നാൽ, ഇതിന്​ വിരുദ്ധമായാണ്​ ഭൂമി ഏറ്റെടുക്കലിന്​ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക്​ റവന്യൂ വകുപ്പിൽനിന്ന്​ ശമ്പളം അനുവദിച്ചത്​. ഇതുസംബന്ധിച്ച്​ കെ-റെയിൽ അധികൃതർക്ക്​ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള​ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. അതേസമയം, ഇതേ ആവശ്യമുന്നയിച്ച്​ വിവരാവകാശ നിയമപ്രകാരം റവന്യൂ വകുപ്പിന്​ നൽകിയ ​അപേക്ഷയിൽ എറണാകുളത്തെ സ്​പെഷൽ ഡെപ്യൂട്ടി കലക്ടറു​ടെ ഓഫിസിൽ അന്വേഷിക്കാനായിരുന്നു മറുപടി. ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ അപേക്ഷ നൽകിയപ്പോൾ ജീവനക്കാർക്ക്​ ശമ്പളം നൽകുന്നില്ലെന്നാണ്​ മറുപടി നൽകിയത്​. എന്നാൽ, കെ-റെയിൽ അധികൃതരുടെ മറുപടിയിൽ റവന്യൂ വകുപ്പ്​ ശമ്പളം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നു. എറണാകുളത്താണ്​​ സ്​പെഷൽ ഡെപ്യൂട്ടി കലക്​ടറുടെ ഓഫിസ്​ പ്രവർത്തിക്കുന്നത്​​. കാസർകോട്​, കണ്ണൂർ, മലപ്പുറം, കോഴിക്കോട്​, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കാൻ​ തഹസിൽദാർമാരെ നിയോഗിച്ചത്​. 955.13 ഹെക്ടർ ഭൂമിയാണ്​ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story