Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:48 AM IST Updated On
date_range 20 April 2022 5:48 AM ISTവില്ലേജ് ഓഫീസർമാരില്ല; കരുവാരകുണ്ടിലും കേരള എസ്റ്റേറ്റിലും രേഖകൾക്ക് നെട്ടോട്ടം
text_fieldsbookmark_border
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന രണ്ട് വില്ലേജുകളിലും വില്ലേജ് ഓഫിസർമാരില്ല. കരുവാരകുണ്ടിലെ ഓഫിസർ കഴിഞ്ഞ മാസം സ്ഥലംമാറിപോയി. കേരള എസ്റ്റേറ്റിലാവട്ടെ മാസങ്ങളായി നാഥനുമില്ല. ഇതോടെ വിദ്യാർഥികളും തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും രേഖകൾക്കായി പരക്കം പായുകയാണ്. ഈ രണ്ട് വില്ലേജുകളിലുമായി 8000ത്തിലേറെ കുടുംബങ്ങളുണ്ട്. പട്ടികജാതി, പട്ടിക വർഗ കുടുംബങ്ങളും കൂടുതലുള്ള വില്ലേജുകളാണിവ. കേരള എസ്റ്റേറ്റ് തോട്ടം തൊഴിലാളി കുടിയേറ്റ മേഖലയുമാണ്. വിവിധ രേഖകൾക്കായി ദിനംതോറും നിരവധി ആളുകളെത്തുന്ന ഈ ഓഫിസുകളുടെ പ്രവർത്തനം മാസങ്ങളായി താളംതെറ്റി കിടക്കുകയാണ്. കരുവാരകുണ്ടിലുണ്ടായിരുന്ന വില്ലേജ് ഓഫിസർക്കെതിരെ അഴിമതിയാരോപിച്ച് എ.ഐ.വൈ.എഫ് സമരം നടത്തിയതിന് പിന്നാലെ ഈ ഓഫിസറെ സ്ഥലം മാറ്റി. ഇതോടെ കേരള എസ്റ്റേറ്റ് വില്ലേജ് ഓഫിസറെ ഇവിടേക്ക് കൊണ്ടുവരുകയും കേരളയുടെ അധിക ചുമതല ഇദ്ദേഹത്തിന് നൽകുകയുമായിരുന്നു. മൂന്നു മാസത്തോളം ഈ അവസ്ഥ തുടർന്നു. ജോലി ഭാരം കാരണം ഇദ്ദേഹം കഴിഞ്ഞ മാസം സ്ഥലംമാറ്റം വാങ്ങി പോയി. തുടർന്ന് കേരളയുടെ ചുമതല വെള്ളയൂർ വില്ലേജ് ഓഫിസർക്കും കരുവാരകുണ്ടിന്‍റേത് തുവ്വൂർ വില്ലേജ് ഓഫിസർക്കും നൽകി. എന്നാൽ, ഇവരുടെ ഒപ്പുകൾ ഡിജിറ്റലൈസ് ചെയ്യാത്തതിനാൽ അപേക്ഷകൾ ഇവർക്ക് ഓൺലൈനിൽ അംഗീകരിക്കാൻ കഴിയുന്നില്ല. കീം, നീറ്റ് അപേക്ഷകൾക്ക് നൽകേണ്ട നോൺ ക്രീമിലെയർ രേഖയടക്കമുള്ളവ ലഭിക്കാൻ വില്ലേജ് ഓഫിസുകളിലും നിലമ്പൂരിലും പോകേണ്ട അവസ്ഥയാണ് രക്ഷിതാക്കൾക്ക്. വില്ലേജ് ഓഫിസർമാർ നൽകേണ്ട വിവിധ രേഖകൾക്കുള്ള ഓൺലൈൻ അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. അതത് ഓഫിസുകളിലെ സ്പെഷൽ വില്ലേജ് ഓഫിസർമാർക്ക് ചുമതല നൽകണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story