Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:48 AM IST Updated On
date_range 20 April 2022 5:48 AM ISTഒരുമനയൂരിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; കോഴികളെ കടിച്ചുകൊന്നു
text_fieldsbookmark_border
ചാവക്കാട്: ഒരുമനയൂരിൽ തെരുവുനായ്ക്കൾ കൂട്ടിലടച്ച കോഴികളെ കടിച്ചുകൊന്നു. ഒരുമനയൂർ പഞ്ചായത്ത് എട്ടാം വാർഡിലാണ് തെരുവുനായ് ശല്യം രൂക്ഷമായത്. ഒരുമനയൂർ കരുവാരകുണ്ടിൽ പി.കെ. അലിക്കുട്ടിയുടെ വീട്ടിനോട് ചേർന്ന ഭാഗത്തെ കോഴിക്കൂട് തകർത്താണ് ഒമ്പത് കോഴികളെ കൊന്നത്. ശല്യം കാരണം പുലർച്ച പത്രം വിതരണം ചെയ്യുന്നവരും ഭയപ്പാടിലാണ്. നായ്ക്കളുടെ ശല്യം കുറക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: TCC CKD Street Dogs ഒരുമനയൂർ കരുവാരകുണ്ടിൽ പി.കെ. അലിക്കുട്ടിയുടെ കോഴിക്കൂട് തകർത്ത് നായ്ക്കൾ കടിച്ചുകൊന്ന കോഴികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
