Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:49 AM IST Updated On
date_range 19 April 2022 5:49 AM ISTജനകീയ ജല സഭ
text_fieldsbookmark_border
കൽപകഞ്ചേരി: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി കോട്ടിലത്തറയിൽ ജലനടത്തവും കുന്നഞ്ചേരി പാടത്ത് ജലസഭയും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ അധ്യക്ഷത വഹിച്ചു. ഇരിങ്ങാവൂർ കോട്ടിലത്തറ ഇരുട്ടു തോട് നവീകരണത്തിന്റെ ആവശ്യകത പ്രസിഡന്റ് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി.ടി നാസർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.വി സമദ്, കല്ലേരി മൈമൂന, ബ്ലോക്ക് അംഗങ്ങളായ സി. സൈനബ, കുഞ്ഞായി ഷക്കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ നീലിയാട് നസീർ, ഒ. സൈതാലി, ടി.എ. റഹീം, കെ. രാജേഷ്, വി. മൻസൂർ, കെ. സരിത, എം. മുനീറുനിഷ, അസി. സെക്രട്ടറി വിനോദ്, എം.ജി.എൻ.ആർ.ജി.എസ് ഓവർസിയർ നസീഫ് തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ, വിവിധ ക്ലബംഗങ്ങൾ പങ്കടുത്തു. പടം: കുന്നഞ്ചേരി പാടത്ത് നടന്ന ജലസഭ ബ്ലോക്ക് പ്രസിഡന്റ് കെ. സൽമത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
