Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോധികന്‍റെ...

വയോധികന്‍റെ ഖബറടക്കത്തെ ചൊല്ലി തർക്കം

text_fields
bookmark_border
കല്പകഞ്ചേരി: മരണപ്പെട്ട വയോധികന്റെ ഖബറടക്കവുമായി ബന്ധപ്പെട്ട് തർക്കം. ആതവനാട് പഞ്ചായത്ത് 21ാം വാർഡിലെ ചെലൂർ ജുമാ മസ്ജിദ് മഹല്ലിൽ താമസിക്കുന്ന ഒടമലക്കുണ്ടിൽ അബ്ദുറഹ്മാന്‍റെ (72) മയ്യിത്ത് ഖബറടക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. വരിസംഖ്യ അടക്കാത്തതിനാൽ 50,000 രൂപ വേണമെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. അബ്ദുറഹ്മാൻ മുജാഹിദ് ആശയക്കാരനായതിനാലാണ്​ മഹല്ല് കമ്മിറ്റി ഇത്തരം സമീപനം സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചു. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിരുന്നു. മധ്യസ്ഥർ ഇടപെട്ട് 25,000 രൂപ നൽകാമെന്ന് സമ്മതിച്ചതിനാലാണ് മഹല്ല് കമ്മിറ്റി ഖബറടക്കത്തിന് സമ്മതിച്ചത്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ആർ.ഡി.ഒ, വഖഫ് ബോർഡ്‌ എന്നിവർ ഇടപെടണമെന്ന്​ വിസ്‌ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ പുത്തനത്താണി യൂനിറ്റ്, മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി എന്നിവർ ആവശ്യപ്പെട്ടു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മയ്യിത്ത് ഖബറടക്കാൻ വിലപേശൽ നടത്തിയിട്ടില്ലെന്നും പള്ളിയിലേക്ക് വരിസംഖ്യ അടയ്ക്കാത്ത ഒരാൾ മരിച്ചാൽ സാധാരണ ചെയ്യാറുള്ള നടപടിക്രമങ്ങളാണ് കമ്മിറ്റി സ്വീകരിച്ചതെന്നും ചെലൂർ മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story