Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:49 AM IST Updated On
date_range 19 April 2022 5:49 AM ISTആരോരുമറിയാതെ സുഹൈറും വന്നുപോയി
text_fieldsbookmark_border
പയ്യനാട്: സന്തോഷ് ട്രോഫിയിൽ കേരളവും ബംഗാളും ഏറ്റുമുട്ടുമ്പോൾ സാധാരണക്കാരനായി ഒരാൾ ഗാലറിയിൽ ഇരുന്ന് കളി കണ്ടു. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗോളടി യന്ത്രവും ഐ ലീഗിലും കൊൽക്കത്ത ലീഗിലുമൊക്കെ ബംഗാളി ആരാധകരുടെ മനംകവർന്ന പ്രകടനക്കാരനുമായ വി.പി. സുഹൈർ ആയിരുന്നു ഇത്. ഐ.എസ്.എല്ലിലെ തകർപ്പൻ ഫോമിനെ തുടർന്ന് ഈയിടെ ദേശീയ ടീമിലും അരങ്ങേറിയ താരം. സ്പോൺസർമാർ അടക്കം പലരും വി.ഐ.പി ഗാലറിയിൽ ഇരുന്ന് കളി കണ്ടപ്പോൾ ആരോ നൽകിയ ചെയർ ടിക്കറ്റ് ഉപയോഗിച്ചാണ് സുഹൈർ അകത്തുകയറിയത്. ദേശീയതാരങ്ങൾ പലരും പയ്യനാട്ട് കളി കാണാൻ എത്തുന്നു. ഇവർക്ക് വി.ഐ.പി പരിഗണന നൽകണം എന്ന ആവശ്യം ശക്തമാണ്. m3 suhair ഇന്ത്യൻ താരം വി.പി. സുഹൈർ ഗാലറിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story