Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:43 AM IST Updated On
date_range 19 April 2022 5:43 AM ISTഫാഷിസ്റ്റ് ശക്തികളെ ചെറുക്കാന്‍ ധാര്‍മിക മൂല്യങ്ങളിലേക്ക് പുതുതലമുറ കടന്നുവരണം -ഐ.എസ്.എം
text_fieldsbookmark_border
പുളിക്കല്‍: വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ കൊലപാതക രാഷ്ട്രീയം നാടിന്റെ സ്വാസ്ഥ്യം കെടുത്തുമ്പോള്‍ ധാര്‍മിക മൂല്യത്തിലൂന്നിയ സമാധാന സന്ദേശത്തിലേക്ക് പുതുതലമുറ കടന്നുവരണമെന്ന് ഐ.എസ്.എം പുളിക്കല്‍ മണ്ഡലം യുവജന വിദ്യാർഥി സംഗമം. മദീനത്തുല്‍ ഉലൂം അറബിക് കോളജിൽ നടന്ന സംഗമം എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ശാഹിദ് മുസ്ലിം ഫാറൂഖി ഉദ്ഘാടനം ചെയ്തു. സി.ആര്‍.ഇ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മികച്ച വിജയം നേടിയവരെയും ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം, ബാല വെളിച്ചം പദ്ധതികളില്‍ മികവ് പുലര്‍ത്തിയവരെയും അനുമോദിച്ചു. ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജംഷീര്‍ ഫാറൂഖി, ഡോ. ശരീഫ് കോപ്പിലാന്‍, ഷബീറലി ഫാറൂഖി തിരുത്തിയാട് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എം. ഹമീദലി ഫാറൂഖി, അഷ്‌റഫ് മാസ്റ്റര്‍ പുളിക്കല്‍, അബു മാസ്റ്റര്‍ അരൂര്‍, മുഹമ്മദ് മാസ്റ്റര്‍, എം.ഇ. റിയാസ്, ടി.വി. നൗഷാദ്, ഔസഫ് മദനി, കെ.പി.എ. റഹീം, കെ.പി. നവാസ്, സഫ്ദര്‍ വലിയപറമ്പ്, സഹല്‍ മൂസ കൊട്ടപ്പുറം, ഹാദി പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story