Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:35 AM IST Updated On
date_range 19 April 2022 5:35 AM ISTഒടുങ്ങാട്ടുകുളം ഓവുപാലം പുതുക്കി പണിയണമെന്ന് ആവശ്യം
text_fieldsbookmark_border
പലഭാഗത്തും സിമൻറ് അടർന്നുവീഴുകയും കമ്പികൾ തുരുമ്പെടുത്ത് ദ്രവിക്കുകയും ചെയ്തിട്ടുണ്ട് എടയൂർ: കമ്പികൾ ദ്രവിച്ചതിനെ തുടർന്ന് ഒടുങ്ങാട്ടുകുളം ഓവുപാലം അപകടാവസ്ഥയിൽ. വളാഞ്ചേരി-എടയൂർ-മലപ്പുറം റോഡിന്‍റെ ഭാഗമായി ഒടുങ്ങാട്ടുകുളത്തിന് സമീപമുള്ള തോട്ടിന് കുറുകെ 50 വർഷം മുമ്പാണ് ഓവുപാലം നിർമിച്ചത്. പാലത്തിന്‍റെ അടിവശത്തായി പലഭാഗത്തും സിമൻറ് അടർന്നുവീഴുകയും കമ്പികൾ തുരുമ്പെടുത്ത് ദ്രവിക്കുകയും ചെയ്തിട്ടുണ്ട്. തുരുമ്പുപിടിച്ച കമ്പികൾ നേരത്തേ പൊട്ടിവീണിരുന്നു. പത്തുവർഷം മുമ്പ് റോഡ് റബറൈസ് ചെയ്ത് നവീകരിച്ചിരുന്നെങ്കിലും ഓവുപാലം ബലപ്പെടുത്താൻ കാര്യമായ നടപടി ഉണ്ടായിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള പാലത്തിന്‍റെ ശോച്യാവസ്ഥ നാലുവർഷം മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. മഴയിൽ തോട്ടിൽ കൂടി ഒഴുകി വരുന്ന വെള്ളം ഉയർന്ന് പാലത്തിനൊപ്പം എത്താറുണ്ട്. കരിങ്കല്ലുകളും ചെങ്കല്ലുകളും കയറ്റിവരുന്ന വലിയ ലോറികൾ പാലം വഴി ദിവസവും കടന്നുപോവുന്നു. വളാഞ്ചേരിയിൽനിന്ന് എടയൂർ, പടപറമ്പ്, മലപ്പുറം പ്രദേശത്തേക്ക് നിരവധി ബസുകളും സർവിസ് നടത്തുന്നുണ്ട്. അപകടാവസ്ഥയിലായ പാലം ബലപ്പെടുത്തുകയോ പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയോ ചെയ്യുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. MP VNCY 4 Odungattukulam Ovu Palam.jpg : വളാഞ്ചേരി-എടയൂർ-മലപ്പുറം റോഡിലെ ഒടുങ്ങാട്ടുകുളം ഓവുപാലത്തിന്‍റെ അടി ഭാഗത്തുള്ള കമ്പികൾ ദ്രവിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
