Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:43 AM IST Updated On
date_range 18 April 2022 5:43 AM ISTഎടക്കഴിയൂർ വില്ലേജിൽ ഓഫിസറില്ല; നാട്ടുകാർ ദുരിതത്തിൽ
text_fieldsbookmark_border
ചാവക്കാട്: എടക്കഴിയൂർ വില്ലേജിൽ ഓഫിസറില്ലാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. എടക്കഴിയൂർ വില്ലേജ് ഓഫിസർ സ്ഥലംമാറി പോയിട്ട് 10 ദിവസത്തിലേറെയായി. പകരം ഓഫിസറെ നിയോഗിക്കാത്തതും ഓഫിസിൽ മതിയായ ജീവനക്കാരില്ലാത്തതുമാണ് വിവിധ ആവശ്യങ്ങളുമായെത്തുന്ന നാട്ടുകാർക്ക് പ്രയാസമുണ്ടാക്കുന്നത്. നാല് ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. തൊട്ടടുത്തുള്ള പുന്നയൂർ വില്ലേജ് ഓഫിസർക്ക് എടക്കഴിയൂർ ചുമതല നൽകിയിട്ടുണ്ട്. വില്ലേജ് ഓഫിസറുടെ സാന്നിധ്യം മുഴുവൻ സമയം വേണ്ടയിടത്താണ് തിരക്കേറെയുള്ള വില്ലേജിലെ ഓഫിസർക്ക് ചുമതല നൽകിയത്. എടക്കഴിയൂർ വില്ലേജിൽ ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് ജനങ്ങളുടെ പ്രയാസമകറ്റണമെന്ന് പുന്നയൂർ പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എം.വി. ഹൈദരലി, എൻ.സി.പി ബ്ലോക്ക് സെക്രട്ടറി എം.കെ. ഷംസുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story