Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖുർആൻ കാലത്തെ...

ഖുർആൻ കാലത്തെ അതിജയിച്ച ഗ്രന്ഥം -നഹാസ് മാള

text_fields
bookmark_border
ഖുർആൻ കാലത്തെ അതിജയിച്ച ഗ്രന്ഥം -നഹാസ് മാള
cancel
പെരുമ്പിലാവ്: ഖുർആൻ കാലത്തെ അതിജയിച്ച ഗ്രന്ഥമാണെന്നും മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങൾക്ക് ഖുർആന്‍റെ വെളിച്ചം ഊതിക്കെടുത്താനാവില്ലെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്​ലാമി കുന്നംകുളം ഏരിയ കമ്മിറ്റി പെരുമ്പിലാവ് അൻസാർ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവക്കാട് ടൗൺ ജുമുഅ മസ്ജിദ് ഖതീബ് സാക്കിർ നദ്​വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. റുക്സാനയും സംസാരിച്ചു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ്​ ഷാജു മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. മസ്ജിദുറഹ്മ മഹല്ല് ഇമാം എ.കെ. അബ്ദുൽ കരീം ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി പി. മുനീർ സ്വാഗതവും ഇ.വി.എം. ഷെരീഫ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ്​ പി.സി. ഉമ്മുകുൽസു, ഏരിയ പ്രസിഡന്‍റ്​ ഷെരീഫ അമീൻ എന്നിവർ പങ്കെടുത്തു. tcc kkm 1 പെരുമ്പിലാവ് ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story