Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:46 AM IST Updated On
date_range 17 April 2022 5:46 AM ISTവ്യാപാരി വ്യവസായി ഷോപ്പിങ്ങ് ഫെസ്റ്റിവൽ നാളെ തുടങ്ങും
text_fieldsbookmark_border
വ്യാപാരി വ്യവസായി ഷോപ്പിങ് ഫെസ്റ്റിവൽ നാളെ തുടങ്ങും കാളികാവ്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സംഘടിപ്പിക്കുന്ന കാളികാവ് ഷോപ്പിങ് ഫെസ്റ്റിവൽ തിങ്കളാഴ്ച ആരംഭിക്കും. ഫെസ്റ്റിവൽ അഞ്ചുമാസത്തോളം നീണ്ടുനിൽക്കുമെന്ന് വ്യാപാരി വ്യസായ യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രളയവും കോവിഡിനെ തുടർന്നുള്ള അടച്ചുപൂട്ടലും കാരണം മലയോര മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഈ സ്ഥിതിവിശേഷം മാറ്റി വ്യാപാര സ്ഥാപനങ്ങളെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്‍റെ ലോഗോ പ്രകാശനം ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. ഫെസ്റ്റിവലിൽ ഉപഭോക്താൾക്ക് കൂപ്പണുകളിലൂടെ സ്വർണകോയിൻ അടക്കം വിവിധ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെസ്റ്റിവലിന്‍റെ ഭാഗമായി സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വ്യാപാരി യൂനിറ്റ് പ്രസിഡന്‍റ് എറമ്പത്ത് കരീം, സെക്രട്ടറി ജംഷീർ പുന്നക്കാടൻ, ട്രഷറർ കെ.വി. ഹരീഷ്, കെ.എം. നജീബ്, ഗഫൂർ മാളിയേക്കൽ, സി. ഷൗക്കത്ത്, വി.പി. ഫിറോസ്, വി.പി. യൂനുസ്, കെ. ഷഫീഖ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. photo: കാളികാവ് വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന കാളികാവ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ലോഗോ പ്രകാശനം ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
