Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:46 AM IST Updated On
date_range 17 April 2022 5:46 AM ISTകാടിന്റെ മക്കൾക്ക് വിഷു കൈനീട്ടവുമായി ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
എടക്കര: വനത്തിനുള്ളിലെ ആദിവാസി കുരുന്നുകൾക്ക് വിഷു കൈനീട്ടവുമായി കൈനിറയെ കളിപ്പാട്ടം നൽകി ഡി.വൈ.എഫ്.ഐ. മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം, തീക്കടി, പൂളക്കപ്പാറ ആദിവാസി കോളനിയിലെ കുരുന്നുകൾക്കാണ് ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാമ്പയിന്റെ ഭാഗമായി വിഷു കൈനീട്ടമായി കളിപ്പാട്ടം നൽകിയത്. ജില്ല പ്രസിഡന്റ് പി. ഷബീർ ഉദ്ഘാടനം ചെയ്തു. മൂത്തേടം മേഖല പ്രസിഡന്‍റ് ജംഷീർ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗം വി.പി. ഷംല, ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് സെക്രട്ടറി പി.കെ. ജിഷ്ണു, എ. അനസ്, ഷെബീബ് മനയിൽ, പി.കെ. ഷെഫീഖ്, ഫൈസൽ, സുഭദ്ര, സതീഷ് പൂളക്കപ്പാറ എന്നിവർ സംസാരിച്ചു. mn edk- dyfi ഉച്ചക്കുളം ആദിവാസി കുരുന്നുകൾക്ക് വിഷു കൈനീട്ടമായി കളിപ്പാട്ടം നൽകൽ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് പി. ഷെബീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
