Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:45 AM IST Updated On
date_range 17 April 2022 5:45 AM ISTവെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം
text_fieldsbookmark_border
വെൽഫെയർ പാർട്ടി പ്രകടനം ചാവക്കാട്: രാമനവമി ദിനത്തിലെ ആർ.എസ്.എസ് വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രകടനം നടത്തി. മുതുവട്ടൂർ സെന്ററിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് സുബ്രഹ്മണ്യൻ, മുഹമ്മദലി തിരുവത്ര, യു. സമീർ എന്നിവർ നേതൃത്വം നൽകി. ചാവക്കാട് ആശുപത്രി റോഡ് ജങ്ഷനിൽ നടന്ന പൊതുയോഗത്തിൽ മുനിസിപ്പൽ പ്രസിഡന്റ് അക്ബർ പെലെമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. റസാഖ് ആലുംപടി സ്വാഗതവും ഹാഷിം അറക്കൽ നന്ദിയും പറഞ്ഞു. ചാവക്കാട്: ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി തങ്ങൾപടി സെന്റർ മുതൽ മുത്തന്മാവ് സെന്റർ വരെ പ്രകടനം നടത്തി. ബാബു നസീർ, സുബൈർ എന്നിവർ നേതൃത്വം നൽകി. സമാപന യോഗത്തിൽ മുഹമ്മദ് സുഹൈൽ, കെ.വി. ഷിഹാബ്, യൂനസ് ബിൻ അലി, ഫൈസൽ ഉസ്മാൻ എന്നിവർ സംസാരിച്ചു. അണ്ടത്തോട്: വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. റഖീബ് തറയിൽ ഉദ്ഘാടനം ചെയ്തു. എം. കമാൽ അധ്യക്ഷത വഹിച്ചു. ബക്കർ ചന്ദനത്ത്, കണക്കോട് അബൂബക്കർ, അബുഹാജി നാക്കോല, സാദിഖ് മടപ്പൻ, അബ്ബാസ്, കരീം, സിറാജ് എന്നിവർ നേതൃത്വം നൽകി. ഉമ്മർ കടിക്കാട് സ്വാഗതവും അബ്ദുസ്സമദ് അണ്ടത്തോട് നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Welfare Party ആർ.എസ്.എസ് വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
