Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുമ്പിലാവ്,...

പെരുമ്പിലാവ്, അക്കിക്കാവ് സിഗ്നൽ ലൈറ്റുകൾ വീണ്ടും മിഴിയടച്ചു

text_fields
bookmark_border
പെരുമ്പിലാവ്, അക്കിക്കാവ് സിഗ്നൽ ലൈറ്റുകൾ വീണ്ടും മിഴിയടച്ചു
cancel
പെരുമ്പിലാവ്: റോഡ് സുരക്ഷയുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് കൊട്ടിഘോഷിച്ച് സ്ഥാപിച്ച പെരുമ്പിലാവ്, അക്കിക്കാവ് ജങ്ഷനുകളിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ വീണ്ടും മിഴിയടച്ചു. വർഷങ്ങളായി മിഴി തുറക്കാതെ കിടന്നിരുന്ന സിഗ്നൽ ലൈറ്റുകൾ മാസങ്ങൾക്കു മുമ്പാണ് പ്രതിഷേധത്തിനൊടുവിൽ അറ്റകുറ്റപണി തീർത്ത് പുനഃസ്ഥാപിച്ചത്. എന്നാൽ, സോളാർ പാനലിൽ നിർമിച്ച ലൈറ്റുകൾ വേനൽ മഴ കനത്തതോടെ വീണ്ടും മിഴിയടച്ചു. ഇതോടെ പെരുമ്പിലാവ്, അക്കിക്കാവ് ജങ്ഷനുകളിലെ ഗതാഗതം താറുമാറായി. കോഴിക്കോട്, പട്ടാമ്പി റോഡുകളിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ വരുന്ന വാഹനങ്ങൾ കൂട്ടമായി ഇടിക്കുന്നതും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റവും നിത്യസംഭവമാണ്. റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ജങ്ഷനിലൂടെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ കാൽനടക്കാർക്ക് ഭീഷണിയായി. സിഗ്നൽ ലൈറ്റുകൾ എത്രയും പെട്ടെന്ന് അറ്റകുറ്റപണി തീർത്ത് വാഹന, കാൽനട യാത്രികരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എൻ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പി. ബഷീർ, സി.എ. കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. tcckkm 1 ട്രാഫിക് സിഗ്നൽ ലൈറ്റുകൾ മിഴിയടച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story