Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:44 AM IST Updated On
date_range 17 April 2022 5:44 AM ISTബൈക്കിലെത്തിയവർ യുവതിയുടെ മാല പൊട്ടിച്ചു
text_fieldsbookmark_border
മണ്ണുത്തി: മുല്ലക്കരയിൽ റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയുടെ മൂന്ന് പവൻ താലിമാല ബൈക്കിൽ എത്തിയവർ പൊട്ടിച്ച് കടന്നു. മുല്ലക്കര തെങ്ങോലപറമ്പിൽ വീട്ടിൽ ലിജോയിയുടെ ഭാര്യ ജോസ്മിയുടെ (25) മാലയാണ് കവർന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ബൈക്കിലെത്തിയവരുടെ ചിത്രങ്ങൾ പരിസരത്തെ സി.സി.ടി.വി കാമറകളിൽ പരിശോധിച്ചുവരുകയാണ്. ഇവർ ധരിച്ച ഷർട്ട് പരിസരത്തുനിന്ന് ലഭിച്ചിട്ടുണ്ട്. മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story