Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:44 AM IST Updated On
date_range 17 April 2022 5:44 AM ISTബ്ലോക്ക് പഞ്ചായത്തിന്റെ വിഷുക്കൈനീട്ടമായി ഇയ്യംപറമ്പ് കോളനിക്ക് പുതിയ റോഡ്
text_fieldsbookmark_border
പുളിക്കല്‍: മൂന്ന് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ പുളിക്കല്‍ ഒളവട്ടൂര്‍ പുതിയേടത്ത്പറമ്പ് ഇയ്യംകുന്ന് കോളനിയിലേക്ക് റോഡായി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവില്‍ നിർമിച്ച റോഡ് വിഷുക്കൈനീട്ടമായി കോളനിക്ക് സമര്‍പ്പിച്ചു. പുതിയേടത്ത് പറമ്പില്‍നിന്ന് ഒരു കിലോമീറ്ററോളം നീളത്തിലാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്. മൂന്ന് മീറ്റര്‍ വീതിയുള്ള നടവഴിയായിരുന്നു കോളനിക്കാരുടെ ആശ്രയം. ഇത് ആറ് മീറ്റര്‍ വീതിയിൽ പുനരുദ്ധരിച്ചതോടെ 27 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലേക്ക് വാഹന ഗതാഗതം സുഗമമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് അംഗം കുഴിമുള്ളി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസന്‍, ഗ്രാമപഞ്ചായത്ത് അംഗം എന്‍.സി. അന്‍വര്‍ സാദത്ത്, പി.എ. നസീറ, ടി. ആലിഹാജി, എന്‍.സി. കോമളവല്ലി, എം. കാര്‍ത്തികേയന്‍, ഉണ്ണികൃഷ്ണന്‍, രാജന്‍ മാസ്റ്റര്‍, സി. കൃഷ്ണന്‍, കുഞ്ഞിമുഹമ്മദ്, പി.കെ. കമ്മുകുട്ടി, ഹസ്സന്‍ പുതിയേടത്ത്പറമ്പ്, വീരാന്‍കുട്ടി പുതിയേടത്ത് പറമ്പ് എന്നിവര്‍ സംസാരിച്ചു. പടം me kdy 1 road: പുളിക്കല്‍ ഒളവട്ടൂര്‍ പുതിയേടത്ത്പറമ്പ് ഇയ്യംകുന്ന് കോളനിയിലേക്ക് നിർമിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
