Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിഷ്കളങ്കതയെ കല...

നിഷ്കളങ്കതയെ കല തിരിച്ചുപിടിക്കുന്നു -കവി സച്ചിദാനന്ദൻ

text_fields
bookmark_border
തൃശൂർ: നഷ്ടപ്പെട്ടുപോയ നിഷ്കളങ്കതയെ കല വീണ്ടെടുത്ത്​ വരുകയാണെന്ന്​ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്​ കെ. സച്ചിദാനന്ദൻ. ലളിതകല അക്കാദമി ആർട്ട്​​ ഗാലറിയിൽ അനുജാതിന്‍റെ ചിത്രപ്രദർശനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രചീന കാലത്തിലെ​ പോലെ ലളിതവും നിഗൂഢവുമായ ഒരു പ്രപഞ്ച വീക്ഷണത്തിലേക്ക്​ കല സഞ്ചരിക്കുകയാണ്​. കുട്ടിത്തത്തിലേക്കുള്ള തിരിച്ചു പോവലായി വേണമെങ്കിൽ കരുതാം. കുട്ടികൾ എന്ന നിലയിൽ നാം എത്രയോ ചിത്രങ്ങൾ വരച്ചവരാണ്​. വലുതായപ്പോൾ എങ്ങോട്ടാണ്​ നമ്മിലെ ചിത്രകാരൻ അപ്രത്യക്ഷമായത്​? ദൈനംദിന ജീവിതത്തിനുവേണ്ടിയുള്ള പ്രയത്നങ്ങൾ നമ്മിലെ കലയെ നശിപ്പിക്കുന്നു എന്ന്​ തോന്നാറുണ്ട്​. എല്ലാ കലയും സംഭാഷണമാണ്​. അവനവനുമായുള്ള സംഭാഷണം, അപരനുമായുള്ള സംഭാഷണം, പ്രകൃതിയുമായുള്ള സംഭാഷണം, പ്രപഞ്ചവുമായുള്ള സംഭാഷണം. അനുജാതിന്‍റെ ചിത്രങ്ങളിൽ ഇവ വ്യക്​തമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. പി. ഭാനുമതി, ഐ. ഷൺമുഖദാസ്​, ടി.എ. ഉഷാകുമാരി, എം.ആർ. അനൂപ്​ കിഷോർ, വിനയ്​ലാൽ, എൻ.രാജൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story