Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:43 AM IST Updated On
date_range 17 April 2022 5:43 AM ISTക്ലോസറ്റിൽ കാൽ കുടുങ്ങിയ എട്ട് വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷസേന
text_fieldsbookmark_border
ക്ലോസറ്റിൽ കാൽ കുടുങ്ങിയ എട്ട് വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷസേന കീഴുപറമ്പ്: കുളിക്കുന്നതിനിടെ കാൽ വഴുതി ക്ലോസറ്റിൽ വീണ എട്ട് വയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷ സേന. കീഴുപറമ്പിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ അമൽ നസീമിന്‍റെ കാലാണ് വ്യാഴാഴ്ച രാത്രി ക്ലോസറ്റിൽ കുടുങ്ങിയത്. രക്ഷിക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ മുക്കം അഗ്നിരക്ഷ സേന ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പി.ഐ ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്രേഡ് എ.എസ്.ടി.ഒ പി.പി അബ്ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ ടി.എസ്. സിബി, കെ.ടി. ജയേഷ്, കെ. ഷഫീഖലി, ഷറഫുദ്ദീൻ യാക്കിപ്പറമ്പൻ, നജ്മുദ്ദീൻ ഇല്ലത്തൊടി, ആർ. മിഥുൻ, മനുപ്രസാദ്, ഹോം ഗാർഡുമാരായ രാധാകൃഷ്ണൻ, രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫോട്ടോ: ക്ലോസറ്റിൽ കുടുങ്ങിയ എട്ട് വയസ്സുകാരന്റെ കാൽ പുറത്തെടുക്കാൻ അഗ്നിരക്ഷസേന ശ്രമം നടത്തുന്നു ME ARKD FAIR FORCE NEWS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story