Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാത്രത്തിൽ തല...

പാത്രത്തിൽ തല കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷ സേന രക്ഷിച്ചു

text_fields
bookmark_border
പാത്രത്തിൽ തല കുടുങ്ങിയ കുട്ടിയെ അഗ്​നിരക്ഷ സേന രക്ഷിച്ചു മലപ്പുറം: അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ സ്റ്റീൽ പാത്രത്തിൽ തല കുടുങ്ങിയ ഒരു വയസ്സുകാരിയെ മലപ്പുറം അഗ്നിരക്ഷ സേന രക്ഷിച്ചു. കഴിഞ്ഞദിവസം വൈകീട്ട്​ അഞ്ചോടെയാണ് സംഭവം. കാവനൂർ പരിയാരിക്കൽ സുഹൈലിന്‍റെ മകൾ നൈഷയുടെ തലയാണ്​ കട്ടികൂടിയ സ്​റ്റീൽ പാത്രത്തിൽ കുടുങ്ങിയത്​. രക്ഷിക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ മലപ്പുറം ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു. അഗ്നിരക്ഷസേന അംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച്​​ പാത്രം അഴിച്ചുമാറ്റുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.വി സജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി അൻവർ, വി.പി. നിഷാദ്, എ.എസ്​. പ്രദീപ്, കെ.എം. മുജീബ്, കെ. അഫ്സൽ, വി. നിസാമുദ്ദീൻ, കെ.ടി. സാലിഹ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. photo: mm+me 1 സ്റ്റീൽ പാത്രത്തിൽ തല കുടുങ്ങിയ കുട്ടിയെ മലപ്പുറം അഗ്നിരക്ഷസേന രക്ഷിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story