Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:39 AM IST Updated On
date_range 17 April 2022 5:39 AM ISTഎടപ്പാളിൽ വീട് കുത്തിത്തുറന്ന് മോഷണം വിദേശ കറൻസിയടക്കം അരലക്ഷം കവർന്നു
text_fieldsbookmark_border
എടപ്പാളിൽ വീട് കുത്തിത്തുറന്ന് കവർച്ച എടപ്പാൾ: വീട് കുത്തിത്തുറന്ന് വിദേശ കറൻസിയടക്കം അരലക്ഷത്തോളം രൂപ കവർന്നു. എടപ്പാൾ ശുകപുരം മറയങ്ങാട്ട്-നന്ദനത്തിൽ നന്ദകുമാറിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ പൂട്ടുതകർത്ത നിലയിലും സാധനങ്ങൾ വലിച്ചുവരിയിട്ട നിലയിലും കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന തുക നഷ്ടപ്പെട്ടത് മനസ്സിലായി. വീട്ടുകാർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story