Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:36 AM IST Updated On
date_range 17 April 2022 5:36 AM ISTകളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമക്ക് കൈമാറി
text_fieldsbookmark_border
കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് കൈമാറി ചങ്ങരംകുളം: കളഞ്ഞുകിട്ടിയ മൂന്നര പവന്റെ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു. വെളിയംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജന്റെ സഹോദരനും കോക്കൂർ മഠത്തുംപുറം സ്വദേശിയുമായ സുരേഷിനാണ് കോക്കൂർ പാലച്ചോട്ടുനിന്ന് മൂന്നര പവന്റെ സ്വർണമാല കിട്ടിയത്. ഉടമയെ കണ്ടെത്താൻ ശ്രമം നടത്തുന്നതിനിടെയാണ് കക്കിടിപ്പുറം സ്വദേശിനിയായ യുവതിയുടെ ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സുരേഷ് ഇവരുമായി ബന്ധപ്പെട്ട് വീണ് കിട്ടിയ സ്വർണാഭരണം ഇവരുടേതാണെന്ന് ഉറപ്പ് വരുത്തുകയായായിരുന്നു. സഹോദരൻ കെ.കെ. രാജന് ഒപ്പം ചങ്ങരംകുളം സ്റ്റേഷനിലെത്തിയ സുരേഷ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമക്ക് ആഭരണം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
