Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:42 AM IST Updated On
date_range 15 April 2022 5:42 AM ISTഓർമയായത് തിരുനാവായയിലെ സജീവ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകൻ
text_fieldsbookmark_border
തിരുനാവായ: പഞ്ചായത്തിലെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം നിറസാന്നിധ്യമായിരുന്ന സഖാവ് പള്ളിയാലിൽ മൊയ്തീൻ കുട്ടി ഹാജി ഓർമയായി. പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാൻ സഖാക്കളായ കുഞ്ഞാലൻകുട്ടി, മായാണ്ടി, കുട്ടിശങ്കരൻ നായർ എന്നിവർക്കൊപ്പം മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് കർഷകത്തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും സർക്കാർ ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കുന്നതിനും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിനും യത്നിച്ചിരുന്നു. തിരുനാവായ സഹകരണ ബാങ്ക് പ്രസിഡന്‍റ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എടക്കുളം നിവാസിയായിരുന്ന അദ്ദേഹം ഏതാനും വർഷം മുമ്പാണ് സൗത്ത് പല്ലാറിലേക്ക് സകുടുംബം മാറിയത്. മരണ വിവരമറിഞ്ഞ് ജീവിതത്തിന്‍റെ നാനാ തുറകളിൽപ്പെട്ടവർ പരേതന്‍റെ വസതിയിലെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സൗത്ത് പല്ലാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story