Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെടുമ്പാശ്ശേരി ബസ്...

നെടുമ്പാശ്ശേരി ബസ് സർവിസ് പുനരാരംഭിക്കണമെന്നാവശ്യം ശക്തം

text_fields
bookmark_border
തിരൂർ: തിരൂർ വഴിയുണ്ടായിരുന്ന നെടുമ്പാശ്ശേരി വിമാനത്താവള സർവിസ് പുനരാരംഭിക്കണമെന്ന്​ ആവശ്യം. തിരൂർ വഴി മുമ്പുണ്ടായിരുന്ന നെടുമ്പാശ്ശേരി എ.സി ബസുകൾ കൊച്ചി വിമാനത്താവളം വഴി പോകുന്നവർക്ക്​ സഹായകരമായിരുന്നു. രാവിലെയും രാത്രിയുമായി രണ്ടു വോൾവോ ബസുകളാണ് തിരൂർ വഴി മുമ്പ് സർവിസ് നടത്തിയിരുന്നത്. നെടുമ്പാശ്ശേരിയിലേക്ക് പോകുമ്പോൾ രാവിലെ ഏഴ് മണിയോടെയാണ് കോഴിക്കോട് നിന്നുള്ള വോൾവോ ബസ് തിരൂരിലെത്തിയിരുന്നത്. രാത്രി 8.20നാണ് കൽപറ്റയിൽ നിന്നുള്ള വോൾവോ ബസ് തിരൂരിലെത്തിയിരുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന്​ യൂനിവേഴ്​സിറ്റി-പരപ്പനങ്ങാടി-താനൂർ-തിരൂർ-പൊന്നാനി-ചാവക്കാട്-ഗുരുവായൂർ-ചൂണ്ടൽ-തൃശൂർ-അങ്കമാലി വഴി നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന ബസുകൾ, പുലർച്ചെ അഞ്ചിനും ഉച്ചക്ക് 1.30നുമാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന്​ തിരിച്ച് പുറപ്പെട്ടിരുന്നത്. ജില്ലയുടെ തീരദേശ മേഖലയിൽനിന്ന്​ തൃശൂർ, അങ്കമാലി ഭാഗത്തേക്ക് പോകുന്ന യാത്രക്കാരും ഈ ബസിനെ ആശ്രയിച്ചിരുന്നു. സർവിസ്​​ പുനരാരംഭിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന്​ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story