Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടുകളിലേക്ക്​ അതിവേഗ...

വീടുകളിലേക്ക്​ അതിവേഗ ഇന്‍റർനെറ്റ്​; ജിയോ പദ്ധതി വ്യാപിപ്പിക്കുന്നു

text_fields
bookmark_border
മലപ്പുറം: വീടുകളിലേക്ക്​ വൈഫൈ സൗകര്യവും അതിവേഗ ഇന്‍റർനെറ്റും എത്തിക്കാൻ ജില്ലയിലും വിപുല പദ്ധതികളുമായി റിലയൻസ്​ ജിയോ​ നെറ്റ്​വർക്. ഇതിന്‍റെ ഭാഗമായി നഗരസഭ പരിധികളിലെ റോഡുകളിൽ തൂണുകൾ സ്ഥാപിക്കുന്ന ജോലി തകൃതിയാണ്. പലയിടങ്ങളിലും നിർമാണം പൂർത്തിയായി. മറ്റിടങ്ങളിൽ അതിവേഗം തുടരുന്നു. ബി.എസ്​.എൻ.എൽ ലാൻഡ്​​ ഫോണുകൾക്ക്​ വേണ്ടി​ സ്ഥാപിച്ച തൂണുകളുടെ മാതൃകയിലാണ്​ ഗ്രാമങ്ങളിൽ പോലും ഇവ സ്ഥാപിക്കുന്നത്​. 45 ലക്ഷം രൂപയാണ്​ ഇതിനായി ജിയോ കമ്പനി ഓരോ നഗരസഭകളിലും കെട്ടിവെക്കുന്നത്​. ഇതിൽ 41.8 ലക്ഷം രൂപ തൂണുകൾ സ്ഥാപിച്ച റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ്​. ബാക്കി തുക തൂണുകൾ സ്ഥാപിക്കുന്നതിന്​ ഫീസും​. കോവിഡിൽ ക്ലാസുകളും കമ്പനികളുടെ യോഗങ്ങളും മറ്റും ഓൺലൈനിലേക്ക്​ മാറിയതോടെയാണ്​ അതിവേഗ ഇന്‍റർനെറ്റിനും വൈഫൈ കണക്ഷനുകൾക്കും ആവശ്യക്കാരേറിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story