Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:47 AM IST Updated On
date_range 13 April 2022 5:47 AM ISTതൊഴിൽ പരിശീലനം
text_fieldsbookmark_border
പട്ടിക്കാട്: മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയം നബാർഡുമായി സഹകരിച്ച് പെരിന്തൽമണ്ണ, മങ്കട ബ്ലോക്കുകളിലുള്ളവർക്ക് നടത്തുന്നു. ലൈവ്ലിഹുഡ് എന്‍റർപ്രൈസ് ഡെവലപ്മെന്‍റ് പ്രോഗ്രാമിൽ കാർഷിക രംഗത്ത് വിവിധ തൊഴിൽ പരിശീലനങ്ങളാണ് സംഘടിപ്പിക്കുന്നത്. മുട്ടക്കോഴി വളർത്തൽ, ജൈവ വള നിർമാണം, പശുവളർത്തലും നേച്വർ ഫ്രഷ് മിൽക്ക് വിപണനവും എന്നീ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനം പൂർത്തിയായവർക്ക് അതത് മേഖലയിൽ തൊഴിലവസരങ്ങളും സ്വയംതൊഴിലും കണ്ടെത്താൻ സഹകരണവും നൽകുന്നു. സർക്കാർ പരിശീലന സ്ഥാപനങ്ങളിലും മറ്റുമായി നടത്തുന്ന പരിശീലന പരിപാടി സൗജന്യമാണ്. കാർഷിക രംഗത്ത് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനും വിപണനം നടത്താനും പ്രത്യേക പരിശീലനം നൽകാനും താൽപര്യമുള്ളവർ ഏഴ് ദിവസത്തിനുള്ളിൽ താഴെ കൊടുത്ത നമ്പറിൽ വിളിക്കുകയോ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യണം. ഫോൺ: 9645267246, ഇ-മെയിൽ: vpgm69@ gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story