Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:47 AM IST Updated On
date_range 13 April 2022 5:47 AM ISTകേന്ദ്ര സംഘം വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു
text_fieldsbookmark_border
വാഴക്കാട്: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നിർമാണരീതിയും പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും നിമിത്തം ഇതിനകം ശ്രദ്ധനേടിയ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിക്കാൻ കേന്ദ്ര വിദഗ്ധ സംഘം വാഴക്കാട്ടെത്തി. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം സംഘമാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നിർമിതിയും പ്രവർത്തനരീതിയും നേരിട്ട് മനസ്സിലാക്കാനാണ് വാഴക്കാട്ടെത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥർ, പ്രഗല്ഭ ഡോക്ടർമാർ, മെഡിക്കൽ സംഘം എന്നിവരടങ്ങിയ സംഘം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിട നിർമാണവും സൗകര്യങ്ങളും പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി. ഇന്ത്യയിലെ മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇതേ മാതൃകയിൽ മാറ്റാനും സൗകര്യങ്ങൾ വർധിപ്പിക്കാനും സംഘം കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്യും. ജില്ല മെഡിക്കൽ ഓഫിസർ രേണുക, ഡി.പി.എം അനൂപ്, മെഡിക്കൽ ഓഫിസർ ഡോ. ബൈജു, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മലയിൽ അബ്ദുറഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. സക്കറിയ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ, വൈസ് പ്രസിഡന്‍റ് പി.ടി. വസന്തകുമാരി, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൻ ആയിഷ മാരാത്ത്, അഡ്വ. എം.കെ.സി. നൗഷാദ് എന്നിവർ സംഘത്തെ അനുഗമിച്ചു. ചിത്രം: me vazhakkad കേന്ദ്ര വിദഗ്ധ സംഘം വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story