Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചന്തുവിന് വാഴക്കാട്...

ചന്തുവിന് വാഴക്കാട് പൗരാവലിയുടെ യാത്രാമൊഴി

text_fields
bookmark_border
ചന്തുവിന് വാഴക്കാട് പൗരാവലിയുടെ അന്ത്യാഞ്ജലി വാഴക്കാട്: പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന കെ. ചന്തുവിന്റെ ആകസ്മിക നിര്യാണത്തിൽ നാട് കണ്ണീരണിഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് ബൈക്കിൽ യാത്ര ചെയ്യവെ ഹൃദയാഘാതം മൂലമാണ്​ മരണം സംഭവിച്ചത്. വാഴക്കാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് അംഗം, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്​ അംഗം, പ്രിയ ആർട്സ്-സ്​പോർട്സ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മരിക്കുമ്പോൾ വാഴക്കാട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. കെ. ചന്തുവിന്റെ നിര്യാണത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുശോചന പ്രമേയം അവതരിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. സനൽ കുമാർ, സി.വി. സക്കറിയ, റഫീഖ് അഫ്സൽ, വൈസ് പ്രസിഡന്റ് പി.ടി. വസന്തകുമാരി, ആയിഷ മാരാത്ത്, അഡ്വ. എം.കെ.സി. നൗഷാദ്, ബഷീർ, അയ്യപ്പൻകുട്ടി, ശിഹാബ് ഊർക്കടവ് എന്നിവർ സംസാരിച്ചു. ചിത്രം: me chanthu വാഴക്കാട്ട് ചന്തുവിന്റെ മൃതദേഹം പൊതുദർശത്തിനുവെച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story