Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:47 AM IST Updated On
date_range 13 April 2022 5:47 AM ISTവിമുക്തി ക്ലബ് ഉദ്ഘാടനം
text_fieldsbookmark_border
മഞ്ചേരി: നോബിൾ വനിത കോളജിൽ വിമുക്തി ക്ലബ് റിട്ട. ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗവും എൻ.എസ്.എസും ഐ.ക്യു.എ.സിയും ചേർന്ന് നടത്തിയ പരിപാടിയിൽ പെൺകുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ച് ക്ലാസെടുത്തു. തുടർന്ന് യു.എസ്.എയിലെ വർക്ക് ഫോഴ്സ് സൊല്യൂഷൻസ് നഴ്സിങ് ഇൻസ്‌ട്രക്ടർ ബിന്ദു ഫെർണാണ്ടസ്, നാശ മുക്ത് ഭാരത് അഭിയാൻ മലപ്പുറം കോഓഡിനേറ്റർ ബി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ചിത്രകല, മാനേജ്‌മൻെറ് അംഗങ്ങളായ ഡോ. യൂനുസ് നാലകത്ത്, എൻജിനിയർ ഇസ്മായിൽ, എൻ.എസ്.എസ് കോഓഡിനേറ്റർ ഡോ. എസ്.ആർ. അനുപമ, ഡബ്ല്യൂ.ഡി.സി കോഓഡിനേറ്റർ ഹസനത് ശാദിയ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story