Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂന്ന്​ വയസ്സുകാരൻ...

മൂന്ന്​ വയസ്സുകാരൻ മരിച്ചനിലയിൽ; കൊലപാതകമെന്ന്​ സംശയം

text_fields
bookmark_border
മൂന്ന്​ വയസ്സുകാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം പാലക്കാട്​: എലപ്പുള്ളിയിൽ മൂന്ന്​ വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരണം കൊലപാതകമെന്ന്​ സംശയം. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ്​ ഷാ​ന്‍റെയും ആസ്യയുടെയും മകനാണ്​ മരിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട്​ മാതാവ്​ ആസ്യയെ​ പാലക്കാട്​ കസബ പൊലീസ്​ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ്​ കുട്ടിയെ അബോധാവസ്ഥയിൽ ബന്ധുക്കൾ കണ്ടെത്തിയത്​. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോദ്യംചെയ്യലിൽ ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തിയതാ​ണെന്ന്​ മാതാവ്​ മൊഴി നൽകി. ബുധനാഴ്ച പോസ്റ്റ്​മോർട്ടത്തിനുശേഷമേ കൊലപാതകം സ്ഥിരീകരിക്കാനാവൂ എന്ന്​ ​പൊലീസ്​ പറഞ്ഞു. മൃതദേഹം പാലക്കാട്​ ജില്ല ആശുപത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story