Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:46 AM IST Updated On
date_range 13 April 2022 5:46 AM ISTവൃക്ക മാറ്റിവെക്കലിന് സുമനസ്സുകളുടെ കനിവ് തേടി ഖമർ ലൈല
text_fieldsbookmark_border
കരുളായി: വൃക്കകൾ തകരാറിലായ യുവതി വൃക്കകൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. കരുളായി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താഴെ മൈലമ്പാറ കല്ലായി സുബൈറിന്റെ ഭാര്യ ഖമർ ലൈലയാണ് (46) ജീവിതം തിരിച്ചുപിടിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഒരുവർഷത്തോളമായി ഡയാലിസിസിന് വിധേയമാവുകയാണ്. വൃക്ക മാറ്റിവെച്ചാൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവുമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കും വേണ്ട ഭീമമായ തുക ഈ നിർധന കുടുംബ ത്തിന് താങ്ങാവുന്നതിലധികമാണ്. ചുമട്ടുതൊഴിലാളായായ സുബൈറിന്റെ ഏക വരുമാനത്തിലാണ് മകന്റെ പഠനചെലവും ഭാര്യയുടെ ചികിത്സയും മറ്റു ചെലവുകളും നടക്കുന്നത്. ഭാര്യയുടെ ഡയാലിസിസ് തുടങ്ങിയതോടെ ഏറെ വിഷമത്തിലായ കുടുംബം പലരുടെയും സഹായത്തോടെയാണ് ജീവിതം തള്ളിനീക്കുന്നത്. വൃക്ക നൽകാൻ ലൈലയുടെ ഉമ്മ സമ്മതം നൽകിയിട്ടുണ്ട്. നാട്ടുകാർ ചേർന്ന് കല്ലായി ഖമർ ലൈല വൃക്ക ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് കരുളായി ശാഖയിൽ A/C Number: 0985073000000089, IFSC: SIBL0000985: MICR Code : 679059812 അക്കൗണ്ടും 99617 05199 ഗൂഗിൾ പേയും തുടങ്ങിയിട്ടുണ്ട്. ഭാരവാഹികൾ: ലീലാമ്മ വർഗീസ് (ചെയർ.), കെ.ടി. സൈതലവി (കൺ.), പി. സലീം (ട്രഷ.). ഫോൺ: 70343 13570, 94477 51003. ppm1 ഖമർ ലൈല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
