Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗോത്രമേഖലയിലെ...

ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ: ഏകദിന ശിൽപശാല

text_fields
bookmark_border
ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ: ഏകദിന ശിൽപശാല
cancel
നിലമ്പൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ മാനേജ്മെന്‍റ് ആൻഡ്​ ട്രെയിനിങ്​ കേരളയുടെ നേതൃത്വത്തിൽ ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങളെ സംബന്ധിച്ച ഏകദിന ശിൽപശാല നിലമ്പൂർ ബി.ആർ.സിയിൽ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാറിന്‍റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ ഗവേഷണ പദ്ധതിയുടെ ഫീൽഡ് ലെവൽ ആശയരൂപവത്​കരണത്തിനാണ് ശിൽപശാല നടത്തിയത്. മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. സി.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ എം. മനോജ് കുമാർ അധ‍്യക്ഷത വഹിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് അംഗം ജയമുരളി, കരുളായി ഗ്രാമപഞ്ചായത്ത് അംഗം അബ്​ദുറഹിമാൻ, മഹിള സമഖ്യ സൊസൈറ്റി ജില്ല പ്രോജക്ട് കോ ഓഡിനേറ്റർ റജീന, നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പി.പി. ഉസ്മാൻ, നിലമ്പൂർ റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ഇമ്രോസ് ഏലിയാസ് നവാസ്, വിനോദ്‌ മാഞ്ചിരി, സീമാറ്റ് കേരള റിസർച് ഓഫിസർ ഡോ. സോണി പൂമണി, ജൂനിയർ കൺസൽട്ടന്റുമാരായ പി. നിതിൻ, ഡോ. ദിവിൻ മുരുകേഷ് എന്നിവർ സംസാരിച്ചു. ഡയറ്റ് സീനിയർ ഫാക്കൽറ്റി ഇ.കെ. നിഷ ചർച്ച ക്രോഡീകരിച്ചു. Nilambur photo-3- brc- ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക്​ പരിഹാരം കാണുന്നതിനുള്ള ഏകദിന ശിൽപശാല മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. സി.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story