Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:41 AM IST Updated On
date_range 13 April 2022 5:41 AM ISTനാളികേരം വീണ് പെട്ടി ഓട്ടോ മറിഞ്ഞു; ഒരു മരണം
text_fieldsbookmark_border
തേങ്ങ വീണ് പെട്ടി ഓട്ടോ മറിഞ്ഞു; ഒരുമരണം മൂന്നുപേര്‍ക്ക് പരിക്ക് പഴഞ്ഞി: മുകളില്‍ തേങ്ങ വീണതിനെ തുടർന്ന് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തേങ്ങ വീണ് ചില്ലുകള്‍ തകര്‍ന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പഴഞ്ഞി പട്ടിത്തടം സ്വദേശി ചെറുവത്തൂർ റെന്നിയാണ് (അപ്പു -52) മരിച്ചത്. പട്ടിത്തടം സ്വദേശികളായ കല്ലൂർ വീട്ടിൽ മോഹനൻ (67), വാഴപ്പിള്ളി ഷാജു (46), മൂലേപ്പാട്ട് പറമ്പിൽ ശശി (ചന്ദു -54) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റോയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെറുസലേം നേതാജി റോഡിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ഓട്ടോയുടെ പിറകിൽ നിന്നിരുന്നവർ മറിഞ്ഞയുടനെ വാഹനത്തിന് അടിയിൽ കുടുങ്ങി. ഓടിക്കൂടിയവർ വാഹനം പൊക്കിയാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ ഷാജുവാണ് ഓട്ടോ ഓടിച്ചിരുന്നത്. റെന്നിയുടെ ഭാര്യ: പരേതയായ പ്രിൻസി. മക്കൾ: റെനിൽ, അശ്വിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story