Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൊഴിലാളികൾക്ക്​ മർദനം:...

തൊഴിലാളികൾക്ക്​ മർദനം: നല്ലളം സി.ഐക്കെതിരെ കേസ്

text_fields
bookmark_border
അഗളി: റോഡ് പണി തൊഴിലാളികളെ മർദിച്ചെന്ന പരാതിയിൽ നല്ലളം സി.ഐ കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തു. അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെയാണ് കോഴിക്കോട് നല്ലളം സി.ഐ കൃഷ്ണൻ, റോഡിൽ നിന്നു എന്ന്​ ആരോപിച്ച്​ മർദിച്ചത്. തൊടുപുഴ സ്വദേശി അലക്സ്, കൃഷ്ണഗിരി സ്വദേശി മരതകം എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ പരാതിയിലാണ്​ കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തത്​. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം. റോഡിൽ നിൽക്കുകയായിരുന്ന തങ്ങളെ സി.ഐ അകാരണമായി മർദിക്കുകയായിരുന്നുവെന്ന്​ പരാതിക്കാർ ആരോപിച്ചു. കാറിലെത്തിയ സി.ഐ, വാഹനം നിർത്തി രാത്രി റോഡിൽ നിൽക്കുന്നതെന്തിനാണെന്ന് തൊഴിലാളികളോട്​ ചോദിച്ചു. റോഡ്​ പണിക്ക് വന്നതാണെന്ന് മറുപടി നൽകിയെങ്കിലും തൊഴിലാളികളോട്​ കയർത്തു. അലക്സിനെ മർദിക്കുകയും മരതകത്തിന്‍റെ മുഖത്തടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു മർദനമെന്ന്​ തൊഴിലാളികൾ പറഞ്ഞു. അട്ടപ്പാടി സ്വദേശിയാണ്​ കൃഷ്ണൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story