Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:38 AM IST Updated On
date_range 13 April 2022 5:38 AM ISTഗോപാലകൃഷ്ണനും ഭാര്യ സുശീലക്കും സുരക്ഷിത വീടായി
text_fieldsbookmark_border
എടപ്പാൾ: എടപ്പാൾ പഞ്ചായത്തിലെ തുയ്യം കരിപ്പാപറമ്പിൽ ഗോപാലകൃഷ്ണൻ- സുശീല ദമ്പതികൾക്കുള്ള വീടിന്‍റ് താക്കേൽ കൈമാറ്റം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നിർവഹിച്ചു. ഗോപാലകൃഷ്ണന് കുടുംബത്തിൽനിന്ന് ഭാഗിച്ചുകിട്ടിയ നാലു സെന്‍റിലാണ് സി.പി.എം തുയ്യം ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ എടപ്പാൾ ലോക്കൽ കമ്മിറ്റി, കെ. കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സുമനസ്സുകളുടെ സഹായത്താൽ നിർമാണം പൂർത്തീകരിച്ചത്. ഒമ്പത് ലക്ഷത്തോളം രൂപയുടെ ചെലവായി. പി.ബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എ. വിജയരാഘവന് എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സെക്രട്ടറി ടി. സത്യൻ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീൽ എം.എൽ.എ, സി. രാമകൃഷ്ണൻ, അഡ്വ. പി.പി. മോഹൻദാസ്, വി.വി. കുഞ്ഞുമുഹമ്മദ്, എം. മുസ്തഫ, പി. വിജയൻ, ഇ. ബാലകൃഷ്ണൻ, എം.ബി. ഫൈസൽ, പി.പി. ബിജോയ്, സി.വി. സുബൈദ എന്നിവർ സംസാരിച്ചു. കെ. പ്രഭാകരൻ സ്വാഗതവും കെ.പി. രമേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
