Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:34 AM IST Updated On
date_range 13 April 2022 5:34 AM ISTആശ വർക്കർമാരെ ആദരിച്ചു
text_fieldsbookmark_border
പൊന്നാനി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച പൊന്നാനി താലൂക്ക് ആശുപത്രിയിലെയും ഈഴുവത്തിരുത്തി ഹെൽത്ത് സെന്ററിലെയും ആശ വർക്കർമാരെ റെഡ് ക്രോസ് താലൂക്ക് കമ്മിറ്റി ആദരിക്കുകയും ഹൈജിൻ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. വിതരണോദ്ഘാടനം താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ഷാജ് കുമാറും ഈഴുവത്തിരുത്തി ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫിസർ ഡോ. ആഷിക് അമനും നിർവഹിച്ചു. അഡ്വ. ജിസൺ പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ഷമീൽ, ജെ.എച്ച്.ഐ ഇ.ബി. നകുൽ, പബ്ലിക് ഹെൽത്ത് നഴ്സ് ടി.വി. സതി എന്നിവർ സംസാരിച്ചു. പി. അൻസാർ സ്വാഗതവും ഡോ. ശംഭു നമ്പൂതിരി നന്ദിയും പറഞ്ഞു. MP PNN 2 റെഡ് ക്രോസ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങും ഹൈജിൻ കിറ്റുകളുടെ വിതരണോദ്ഘാടനവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
