Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ...

കുടുംബശ്രീ വിഷുച്ചന്തക്ക് തുടക്കം

text_fields
bookmark_border
കുടുംബശ്രീ വിഷുച്ചന്തക്ക് തുടക്കം
cancel
വളാഞ്ചേരി: നഗരസഭ കുടുംബശ്രീ വിഷുച്ചന്തക്ക് നഗരസഭ കമ്യൂണിറ്റി ഹാൾ പരിസരത്ത് തുടക്കമായി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മുൻ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണന് ആദ്യ വിൽപന നടത്തി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ സി.എം. റിയാസ്, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി, ആബിദ മൻസൂർ, ബദരിയ്യ മുനീർ, സി.ഡി.എസ് ചെയർപേഴ്സൻ ഷൈനി, ജില്ല മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ സ്മിത, എം.ഇ ഉപസമിതി കൺവീനർ സുനിത രമേഷ്, ടി.വി. ശ്രീകുമാരൻ എന്നിവർ സംബന്ധിച്ചു. കയ്പ, പയർ, മുളക്, ചക്ക തുടങ്ങി വിവിധ തരം കൊണ്ടാട്ടങ്ങൾ, ചക്ക വറുത്തത്, ശർക്കര ഉപ്പേരി, പുളിയിഞ്ചി, അച്ചാറുകൾ, കുവ്വപ്പൊടി, മസാലപ്പൊടികൾ, പലഹാരങ്ങൾ, പപ്പടം, നാടൻ പച്ചക്കറികൾ എന്നിവ ചന്തയിൽ ലഭിക്കും. അയൽക്കൂട്ടം അംഗങ്ങളായ പി. ലത, കെ.പി. ശാരത, ടി. ശ്രീജ, പി. ബുഷ്റ എന്നിവരുടെ നേതൃത്വത്തിലാണ് ചന്ത നടക്കുന്നത്. വ്യാഴാഴ്ച സമാപിക്കും. MP VNCY 1 vishu chantha.jpg കുടുംബശ്രീ വിഷുച്ചന്ത വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭ മുൻ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണന് ആദ്യ വിൽപന നടത്തി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story