Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:31 AM IST Updated On
date_range 13 April 2022 5:31 AM ISTഗ്രാമീണ കലാപഠന കേന്ദ്രങ്ങള്‍ക്ക് തുടക്കം
text_fieldsbookmark_border
എടപ്പാൾ: കലാപഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമീണ കലാപഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിതെളിഞ്ഞു. കൂടിയാട്ടം, മിഴാവ്, തുള്ളല്‍, ചിത്രകല, ചുമര്‍ചിത്രകല, സംഗീതം എന്നിവ അഭ്യസിപ്പിക്കാൻ എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലായി നാല് കേന്ദ്രങ്ങളിലാണ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പിന്‍റെ സഹകരണത്തോടെ വജ്രജൂബിലി ഫെലോഷിപ് കലാകാരന്മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. തവനൂര്‍ വൃദ്ധമന്ദിരം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം കെ.ടി. ജലീല്‍ എം.എൽ.എ നിർവഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വജ്രജൂബിലി ഫെലോഷിപ് പദ്ധതി ജില്ല കോഓഡിനേറ്റര്‍ വി.പി. മന്‍സിയ പദ്ധതി വിശദീകരിച്ചു. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. സുബൈദ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഇ.കെ. ദിലീഷ്, പ്രേമലത, എന്‍.ആര്‍. അനീഷ്, ബ്ലോക്ക് അംഗങ്ങളായ അക്ബര്‍, ഷീജ കൂട്ടാക്കില്‍, പ്രകാശന്‍ കാലടി, എം. ജയശ്രീ, ഷരീഫ, സുമിത്ര, രാധിക, മുരളീധരന്‍, തവനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിഷ മോഹന്‍, ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രഡിഡന്‍റ് ആര്‍. ഗായത്രി സ്വാഗതവും വനിത ക്ഷേമ വികസന ഓഫിസര്‍ കെ. രമ നന്ദിയും പറഞ്ഞു. Photo: Mp EDPL ഗ്രാമീണ കലാപഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
