Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:43 AM IST Updated On
date_range 12 April 2022 5:43 AM ISTഭക്ഷ്യകിറ്റ് വിതരണം
text_fieldsbookmark_border
ഭക്ഷ്യക്കിറ്റ് വിതരണം മഞ്ചേരി: കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ഏറനാട് താലൂക്ക് കമ്മിറ്റി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മഞ്ചേരി ടൗൺ ലയൻസ് ക്ലബിന്‍റെയും സഹായത്തോടെ ഏറനാട് താലൂക്കിലെ കാഴ്ചയില്ലാത്ത നിർധനരായ 45 പേർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മഞ്ചേരി മാധവൻ നായർ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ് ഡോ. സി. ഹബീബ് അധ്യക്ഷത വഹിച്ചു. ഐ.ഡി കാർഡുകളുടെയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകളുടെയും വിതരണോദ്ഘാടനം മഞ്ചേരി ടൗൺ ലയൺസ് ക്ലബ് പ്രസിഡന്‍റ് കെ.കെ. കൃഷ്ണനാഥ് നിർവഹിച്ചു. വി. അലി, എ.സി. രാമകൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ, ജി. ജയപാലൻ, ഷരീഫ് ഹാജിയാർപള്ളി, നൗഫൽ കാരക്കുന്ന്, ഹസൈൻ എടവണ്ണ, ഇ. ലീല, ഷാജി കാരക്കുന്ന്, കെ.കെ. ചേക്കുട്ടി എന്നിവർ സംസരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story