Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുദ്ധജലം ലഭിച്ചില്ല;...

ശുദ്ധജലം ലഭിച്ചില്ല; കുടം ഉടച്ച് പ്രതിഷേധിച്ച് കോൺഗ്രസ്

text_fields
bookmark_border
ശുദ്ധജലം ലഭിച്ചില്ല; കുടം ഉടച്ച് പ്രതിഷേധിച്ച് കോൺഗ്രസ്
cancel
പൊന്നാനി: പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലത്തിന് പകരം ഉപ്പുവെള്ളം ലഭിച്ചതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ജല അതോറിറ്റി ഓഫിസിന്​ മുന്നിൽ കുടം ഉടച്ചു. ഉപ്പു വെള്ളം കുടിച്ച് കുട്ടികൾ അടക്കമുള്ള ആളുകൾക്ക് ശാരീരിക ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലും നിരവധി ആളുകൾ ബന്ധുവീടുകളിൽ താമസം മാറുകയും ഉപ്പ് വെള്ളം കയറി ഗൃഹോപകരണങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത മുൻ എം.പി സി. ഹരിദാസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്‍റ്​ മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. വി. സൈദ് മുഹമ്മദ് തങ്ങൾ, വി. ചന്ദ്രവല്ലി, ടി.കെ. അഷ്റഫ്, അഡ്വ. എൻ.എ. ജോസഫ്, എ. പവിത്രകുമാർ, എം. അബ്​ദുൽ ലത്തീഫ്, എൻ.പി. നബീൽ, ഹിളർ കാഞ്ഞിരമുക്ക് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ജെ.പി. വേലായുധൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, എൻ.പി. സേതുമാധവൻ, കെ. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി. photo MP PNN5 ഉപ്പുവെള്ള വിതരണത്തിനെതിരെ ജല അതോറിറ്റി ഓഫിസിന്​ മുന്നിൽ നടന്ന കുടം ഉടച്ചു പ്രതിഷേധ ധർണ മുൻ എം.പി സി. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story