Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:29 AM IST Updated On
date_range 12 April 2022 5:29 AM ISTനവീകരിച്ച വളാഞ്ചേരി പൊലീസ് സ്റ്റേഷൻ റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
വളാഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വളാഞ്ചേരി പൊലീസ് സ്റ്റേഷൻ റോഡ് ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തീകരിച്ചത്. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷയും വാർഡ് കൗൺസിലറുമായ ദീപ്തി ശൈലേഷ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വലാസി, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, കൗൺസിലർമാരായ കളപ്പുലാൻ സിദ്ദീഖ് ഹാജി, കെ.വി. ശൈലജ, തസ്ലീമ നദീർ, ബദരീയ, കെ.വി. ഉണ്ണികൃഷ്ണൻ, വിവിധ സംഘടന പ്രതിനിധികളായ കെ. മുസ്തഫ, പറശ്ശേരി അസൈനാർ, വി.പി.എം. സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു. MP VNCY 2 valanchery Police station.jpg നവീകരിച്ച വളാഞ്ചേരി പൊലീസ് സ്റ്റേഷൻ റോഡ് നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
