Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:42 AM IST Updated On
date_range 11 April 2022 5:42 AM ISTഅഭിഭാഷകനെ കൈയേറ്റം ചെയ്ത എ.എസ്.ഐക്കും വളന്റിയർക്കുമെതിരെ കേസ്
text_fieldsbookmark_border
തേഞ്ഞിപ്പലം: യുവ അഭിഭാഷകനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്‌പെക്ടർക്കും പൊലീസ് വളന്റിയർക്കും എതിരെ കേസ്. തേഞ്ഞിപ്പലം എ.എസ്.ഐ രവീന്ദ്രനും വളന്റിയർ വിനോദ് തെക്കേടത്തിനുമെതിരെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.പി. സവിതയാണ് കേസെടുത്തത്. ബാർ കൗൺസിൽ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം മേയ് 13ന് ഈദുൽ ഫിത്ർ ദിനത്തിലാണ് സംഭവം. കോവിഡ് നിയന്ത്രണ സമയത്ത് പരപ്പനങ്ങാടി ബാറിലെ അഭിഭാഷകനായ മഹിർ അലി താഴെ ചേളാരിയിലെ ഓഫിസിൽനിന്ന് കേസ് ഫയൽ എടുത്ത് വീട്ടിലേക്ക് വരുകയായിരുന്നു. സ്കൂട്ടറിൽ പോകവേ ചേളാരി ഐ.ഒ.സിക്ക് മുന്നിൽ വാഹനം തടഞ്ഞുനിർത്തുകയും അസഭ്യം പറഞ്ഞെന്നുമായിരുന്നു പരാതി. മനുഷ്യാവകാശ കമീഷനും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story