Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:37 AM IST Updated On
date_range 11 April 2022 5:37 AM ISTയു.ഡി.എഫ് ജനപ്രതിനിധി കലക്ടറേറ്റ് ധർണ നാളെ
text_fieldsbookmark_border
മലപ്പുറം: പ്രാദേശിക ഭരണകൂടങ്ങൾക്ക് ആവശ്യാനുസരണം ഫണ്ട് നൽകാതെയും അധിക ഭാരം അടിച്ചേൽപിച്ചും അധികാരങ്ങൾ കവർന്നെടുത്തും ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും യു.ഡി.എഫ് ജനപ്രതിനിധികൾ ചൊവ്വാഴ്ച രാവിലെ 10ന് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. ഓരോ വർഷം പിന്നിടുമ്പോഴും വികസന ആവശ്യങ്ങൾ വർധിച്ചു വരുന്നതിന് അനുസരിച്ച് പദ്ധതി വിഹിതം കൂട്ടുന്നതിനു പകരം സംസ്ഥാന സർക്കാർ നൽകുന്ന ഗ്രാന്‍റുകൾ കുറച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യു.എ ലത്തീഫ് എം.എൽ.എയും ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയിയും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story