Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:43 AM IST Updated On
date_range 10 April 2022 5:43 AM IST'കൂട്ടുകൂടി മുന്നേറാം' അവധിക്കാല വിദ്യാഭ്യസ പദ്ധതിയുമായി ഒഴുകൂര്‍ യു.പി സ്‌കൂള്‍
text_fieldsbookmark_border
'കൂട്ടുകൂടി മുന്നേറാം' അവധിക്കാല വിദ്യാഭ്യാസ പദ്ധതിയുമായി ഒഴുകൂര്‍ യു.പി സ്കൂള്‍ കൊണ്ടോട്ടി: പഠന പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ അറിവിനും കളികള്‍ക്കുമൊപ്പം മുന്നിലെത്തിക്കാന്‍ ഒഴുകൂര്‍ ജി.എം.യു.പി സ്കൂളില്‍ ആരംഭിച്ച 'കൂട്ടുകൂടാം മുന്നേറാം' വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നു. വിവിധ വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവധിക്കാലത്ത് കളികളിലൂടെയും മറ്റു വിനോദങ്ങളിലൂടെയും പഠനവഴിയിലേക്ക് തിരിച്ചെത്തിക്കാന്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. ഒന്ന് മുതല്‍ ആറ് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് അവധിക്കാല വിദ്യാഭ്യാസ പദ്ധതി പുരോഗമിക്കുന്നത്. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നടത്തുന്ന പദ്ധതിക്ക് പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും പിന്തുണയുമുണ്ട്. വിനോദങ്ങള്‍ക്കൊപ്പം പഠന രംഗത്തും മികവിലേക്ക് ഉയര്‍ത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എല്‍.പി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വഷയങ്ങളിലും യു.പി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നിവക്ക് പുറമെ ഹിന്ദി ഭാഷയിലുമാണ് പ്രത്യേക പരിശീലനം. ഇതിനായി പ്രത്യേക പാഠ്യപദ്ധതിയും തയാറാക്കിയിട്ടുണ്ട്. പദ്ധതി മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പൊറ്റമ്മല്‍ സുനീറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.സി. ശിഹാബ് അധ്യക്ഷത വഹിച്ചു. ആര്‍.കെ. ദാസ് പദ്ധതി അവതരിപ്പിച്ചു. പ്രധാനാധ്യാപകന്‍ കെ.എം. അബ്ദുള്‍ റഷീദ്, പി. ലത്തീഫ്, സി. അഷ്‌റഫ്, മുണ്ടോടന്‍ അബ്ദുള്‍ ജലീല്‍, കെ. ആമിന, കെ. മൊയ്തീന്‍ കുട്ടി, എന്‍. സുജിത്ത്കുമാര്‍, എം.ടി. മൊയ്തീന്‍ കുട്ടി, ദീപ തുടങ്ങിയവര്‍ സംസാരിച്ചു. പടം me kdy 2 camp: ഒഴുകൂര്‍ ജി.എം.യു.പി സ്കൂളില്‍ ആരംഭിച്ച 'കൂട്ടുകൂടാം മുന്നേറാം' പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പൊറ്റമ്മല്‍ സുനീറ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
