Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:45 AM IST Updated On
date_range 9 April 2022 5:45 AM ISTതേഞ്ഞിപ്പലം എ.യു.പി സ്കൂൾ ശതാബ്ധി ആഘോഷങ്ങൾക്ക് തുടക്കം
text_fieldsbookmark_border
തേഞ്ഞിപ്പലം എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം തേഞ്ഞിപ്പലം: തേഞ്ഞിപ്പലം എ.യു.പി. സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്ന് വിരമിച്ച പൂർവ അധ്യാപകരെ ആദരിച്ചു. സുവനീർ കൈയെഴുത്തു മാസിക ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കെ.എം. നൗഷാദ് പ്രകാശനം ചെയ്തു. ആഘോഷത്തിന്‍റെ ഭാഗമായി തയാറാക്കിയ ഷോർട്ട് ഫിലിം എ. പീയൂഷ് പ്രകാശനം ചെയ്തു. തേഞ്ഞിപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. മിനി സമ്മാനദാനം നടത്തി. എൽ.എസ്.എസ്, യു.എസ്.എസ് എന്നിവ നേടിയവർക്കുള്ള ഉപഹാരങ്ങൾ സ്കൂൾ മാനേജർ ടി .എം. നാരായണൻ നൽകി. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. ബാലഗംഗാധരൻ, പി.ടി. ബിന്ദു, എം. സുലൈമാൻ, എം. ബിജിത, ഹലീമ ഷംസീർ, പി. പ്രഭാവതി, കെ. ഹരിദാസൻ, എൻ. നവീൻ, പി. പരമേശ്വരൻ, ദാസൻ കക്കാട് എന്നിവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ വിദ്യാർഥി സംഗമം ശനിയാഴ്ച നടക്കും. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ് ടി. വിജിത്ത് ഉദ്ഘാടനം ചെയ്യും. MT VLKN 3: തേഞ്ഞിപ്പലം എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
